2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

അസമില്‍ സര്‍ക്കാര്‍ പൗരത്വ നിയമം പുറത്താക്കിയത് പത്ത് ലക്ഷം മുസ്‌ലിങ്ങളെ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്‍ പാസാവുന്നതോടെ കിടക്കാന്‍ ഒരു തെരുവുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത് പത്തി ലക്ഷം മുസ്‌ലിങ്ങള്‍. അസം പൗരത്വ രജിസ്റ്ററില്‍ നിന്നു 10 ലക്ഷം മുസ്‌ലിം സമുദായാംഗങ്ങള്‍ പുറത്തായ സാഹചര്യത്തിലാണിത്.

40.7 ലക്ഷം പേരാണ് രജിസ്റ്ററില്‍ പുറത്തായത്. ഇതില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കള്‍, 10 ലക്ഷം മുസ്‌ലിംകള്‍, ബാക്കി മറ്റു വിഭാഗക്കാര്‍. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്. നിയമ ഭേദഗതിയനുസരിച്ച് ഇതില്‍ ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാരായ അഭയാര്‍ഥികള്‍ ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവരാണെങ്കില്‍ രേഖകളൊന്നുമില്ലെങ്കിലും പൗരത്വം നല്‍കാമെന്നു വ്യവസ്ഥ ബില്‍ ചെയ്യുന്നു. ബില്ലില്‍ മുസ്‌ലിംകളെക്കുറിച്ചു പരാമര്‍ശമില്ലാത്തതു കൊണ്ട് അവര്‍ ഒഴിവാകും.

ബി.ജെ.പി നീക്കത്തെ അവരുടെ തന്നെ സഖ്യ കക്ഷികള്‍ പോലും എതിര്‍ത്തിട്ടുണ്ട്. അസമില്‍ അടുത്ത കാലത്തു നേടിയെടുത്ത അടിത്തറയില്ലാതാക്കുന്നതാണു നീക്കമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അസമിലുണ്ടാകുന്ന രാഷ്ട്രീയ നഷ്ടം, ബംഗാളില്‍ നേട്ടമാക്കാമെന്നാണ് ബി.ജെ.പി ലക്ഷ്യമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.