2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോദി ബീഫ് ബിരിയാണീം തിന്ന് ഉറങ്ങുകയായിരുന്നോ’ – രൂക്ഷവിമര്‍ശനവുമായി ഉവൈസി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആള്‍ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ആക്രമണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ബീഫ് ബിരായാണിയും തിന്ന് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

‘ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ ബോംബ് വര്‍ഷിച്ചു. അമിത് ഷാ പറഞ്ഞു 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു അവിടെ നിന്ന് 300 സല്‍െഫോണുകള്‍ കിട്ടിയെന്ന്. 300 സെല്‍ഫോണുകള്‍ കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ പുല്‍വാമയിലേക്ക് നിങ്ങളുടെ മൂക്കിനു കീഴെക്കൂടി 50 കിലോ ആര്‍.ഡി.എക്‌സ് കടത്തിയിട്ട് അത് കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു’- ഉവൈസി പരിഹസിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആ സമയത്ത് ബിരിയാണി തിന്ന് ഉറങ്ങുകയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ മതസൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.