2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായതാണ് ജനങ്ങളുടെ സന്തോഷത്തിന് കാരണം- ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബലാത്സംഗ പ്രതികളെ വെടിവെച്ചു കൊന്നതില്‍ ജനങ്ങള്‍ സന്തോഷിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബലാത്സംഗക്കേസ് ഹൈദരാബാദിലേതായാലും ഉന്നവോയിലേതായാലും ജനങ്ങള്‍ വിഷമിക്കുന്നവരാണ്. അതുകൊണ്ടാണ് അവര്‍ ഏറ്റുമുട്ടല്‍ കൊലയില്‍ സന്തോഷിക്കുന്നത്. ജനങ്ങള്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമായെന്നതാണ് ഇത് തെളിയിക്കുന്ന സങ്കടകരമായ കാര്യം’- അദ്ദേഹം ചൂണ്ടിക്കാട്ടി.

നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ എല്ലാ സര്‍ക്കാറും ഒന്നിച്ചുനില്‍ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലിസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലിസ് ഭാഷ്യം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലിസ് അറിയിച്ചു. നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.