2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാസയുടെ അവകാശവാദം തെറ്റ്; വിക്രം ലാന്‍ഡറിനെ നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറിനെ കണ്ടെത്തിയെന്ന നാസയുടെ അവകാശ വാദം തള്ളി ഐ.എസ്.ആര്‍.ഒ. ലാന്‍ഡര്‍ പതിച്ച സ്ഥലം ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ നേരത്തെ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ പത്തിന് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നുവെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. നാസയുടെ അറിയിപ്പിന് പിന്നാലെയാണ് ഇസ്രോയുടെ വിശദീകരണം.

സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്നും 700 മീറ്റര്‍ കിഴക്ക് പടിഞ്ഞാറുമാറി ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മധുര സ്വദേശി ഷണ്‍മുഖം സുബ്രഹ്മണ്യനാണ് ഇത് കണ്ടെത്തിയതെന്നും നാസ വ്യക്തമാക്കിയിരുന്നു.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ 500 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്രം ലാന്‍ഡറിന് ടെലി ട്രാക്കിങ് സിസ്റ്റവുമായി ബന്ധം നഷ്ടപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.