2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഡല്‍ഹി ഡോക്ടറുടെ വൈറസ് ബാധ: എണ്ണൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കൊവിഡ്- 19 സ്ഥിരീകരിച്ച ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടറുമായി ചുരുങ്ങിയത് 800 പേര്‍ക്കെങ്കിലും സമ്പര്‍ക്കമുണ്ടായിരുന്നതായി സര്‍ക്കാര്‍. ഇവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുമെന്നും സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

മോജ്പൂരിലെ ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റിരിക്കാമെന്ന നിഗമനത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

മാര്‍ച്ച 12നും 18നും ഇടക്ക് ഇടക്ക് ഇദ്ദേഹത്തെ സന്ദര്‍ശിച്ച മുഴുവന്‍ ആളുകളോടും ക്വാറന്റൈന്‍ ആവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹം വിദേശയാത്ര നടത്തിയിരുന്നോ വിദേശത്തു നിന്ന് വന്നവരുമായിബന്ധപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.

ഡല്‍ഹിയില്‍ ഇപ്പോള്‍ 36കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍.

കഴിഞ്ഞ മാസം നടന്ന അക്രമത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് മജ്പൂര്‍.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. പ്രധാനമന്ത്രി 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ലോക്ഡൗണ്‍ ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.