2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊവിഡ്-19: കശ്മീരില്‍ 65കാരന്‍ മരിച്ചു; രാജ്യത്ത് മരണം 14 ആയി

ന്യൂഡല്‍ഹി: കശ്മീരില്‍ ആദ്യ കൊവിഡ്- 19 മരണം റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗര്‍ ദാല്‍ഗേറ്റിലെ ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65കാരനാണ് മരിച്ചത്. കശ്മീരിലെ ആദ്യ കൊവിഡ് മരണമാണിത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി.

കാര്‍ഡിയാക് അറസ്റ്റ് ഇയാളുടെ മരണകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ഡബറ്റിക്‌സ്, ഹൈപര്‍ടെന്‍ഷന്‍, ഒബീസിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു. 606 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.