2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ദൃശ്യം മോഡല്‍ കൊലപാതകം; ബി.ജെ.പി നേതാവും മക്കളും അറസ്റ്റില്‍

ന്യൂഡല്‍ഹി: 22കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവും മക്കളുമടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. രണ്ടു വര്‍ഷം മുമ്പായിരുന്നു കൊലപാതകം. അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം ദൃശ്യം മോഡലിലാണ് ഇവര്‍ കൊലപാതകം ആസുത്രണം ചെയ്തത്. കൊലപാതകത്തിന് മുമ്പ് ഇവര്‍ സിനിമ കണ്ടിരുന്നുവെന്ന് പൊലിസ് പറയുന്നു.

ബി.ജെ.പി നേതാവായ ജഗ്ദീഷ് ക്രോട്ടിയ(65) ഇയാളുടെ മക്കളായ അജയ്(36), വിജയ്(38), വിനയ്(31) ഇവരുടെ സുഹൃത്ത് നീലിഷ് കശ്യപ്(28) എന്നിവരാണ് അറസ്റ്റിലായത്.

22കാരിയായ ട്വിങ്കിള്‍ ഡാഗ്ര എന്ന യുവതിക്ക് ജഗ്ദീഷ് ക്രോട്ടിയയുമായി ബന്ധമുണ്ടായിരുന്നു. ക്രോട്ടിയക്കൊപ്പം താമസിക്കണമെന്ന് ട്വിങ്കിള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അഞ്ചംഗ സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. 2016 ഒക്‌ടോബര്‍ 16ന് ട്വിങ്കിളിനെ അഞ്ചംഗ സംഘം കൊന്ന് കത്തിക്കുകയായിരുന്നു. ട്വിങ്കളിനെ കാണാതായെന്ന പരാതിയില്‍ പൊലിസ് അന്വേഷണം നടത്തുന്നതിനിടെ അഞ്ച് പേരും ചേര്‍ന്ന് നായയെ കൊന്ന് കത്തിച്ചു. തുടര്‍ന്ന് പൊലിസിന്റെ അന്വേഷണം വഴിതെറ്റിക്കാനായി ഇത് ഒരു മനുഷ്യന്റെ ശവശരീരമാണെന്ന് പ്രചരിപ്പിച്ചു. എന്നാല്‍, പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അത് നായയുടെ ജഡമാണെന്ന്കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി. ട്വിങ്കിളിന്റെ മൊബൈലില്‍ നിന്ന് മാതാപിതാക്കളെ കുറ്റപ്പെടുത്തി ജഗ്ദീഷ് ക്രോട്ടിയക്ക് എസ്.എം.എസ് അയച്ചു. ട്വിങ്കിളിനോട് മാതാപിതാക്കള്‍ക്കെതിരെ പരാതി കൊടുക്കാനും ക്രോട്ടിയ നിര്‍ദേശിച്ചു

പിന്നീട് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. ട്വിങ്കിളിന്റെ ശവശരീരം കത്തിച്ച സ്ഥലത്ത് നിന്നും ബ്രേസ്‌ലെറ്റും സ്വര്‍ണ്ണാഭരണങ്ങളും പൊലിസ് കണ്ടെത്തുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.