2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മേജറുള്‍പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു

പുല്‍വാമ: ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് താഴ്‌വരയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിങ്‌ലാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന തെരച്ചില്‍ നടത്താനെത്തിയ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പു നടത്തുകയായിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെയ്‌ഷേ മുഹമ്മദ് എന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്നാണ് സൂചന. നാല്‍പത് പേരുടെ മരണത്തിനിടയാക്കിയ പുല്‍വാ ചാവേറാക്രമണത്തിലെ പ്രതി ആദില്‍ അഹമദ് ദറുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും സംശയിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.