2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

‘നിര്‍ഭയ’മാര്‍ അവസാനിക്കുന്നില്ല; മൂന്നുവയസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: മൂന്നുവയസ്സുകാരിയെ അയല്‍വാസിയായ നാല്‍പതുകാരന്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയില്‍ ഞായറാഴ്ചയാണ് സംഭവം.

രക്ഷിതാക്കള്‍ ജോലിക്കു പോയ സമയത്താണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. കുട്ടി താമസിക്കുന്ന കെട്ടടത്തിന്റെ താഴത്തെ നിലയില്‍ വച്ചാണ് സംഭവം. ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പൊലിസാണ് അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രയിലെത്തിച്ചത.് പ്രതിയായ നാല്‍പതുകാരനെ പ്രദേശത്തുകാര്‍ പിടികൂട് മര്‍ദ്ദിച്ചവശാക്കി. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് ഇതേ ദിവസമാണുണ്ടായത്. ആ 23കാരി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട് കാലമിത്രയും കഴിഞ്ഞിട്ടും രാജ്യത്ത് അവസ്ഥക്ക് ഒരു മാറ്റവുമില്ലെന്നതാണ് യാഥാര്‍ഥ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.