2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മിശ്ര വിവാഹം റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ല- സുപ്രിംകോടതി

പ്രായപൂര്‍ത്തിയായവരുടെ പരസ്പരം സമ്മതത്തോടെയുള്ള വിവാഹം റദ്ദാക്കുന്നത് നിയമ വിരുദ്ധം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ പരസ്പരം സമ്മതത്തോടെ വിവാഹം ചെയ്താല്‍ അത് റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രിം കോടതി. മിശ്ര വിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് വിധി.

കൂടാതെ ഖാപ് പഞ്ചായത്തുകള്‍ വിവാഹം റദ്ദാക്കുന്നത് തടയാന്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് രാജ്യത്തെ പരമോന്നത കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

മിശ്രവിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മിലുള്ള വിവാഹത്തില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ബെഞ്ച് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.