2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പ് മെയ് പന്ത്രണ്ടിന്

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തിയതി പ്രഖ്യാപിച്ചത്. മെയ് 15ന് ആയിരിക്കും വോട്ടെണ്ണുക. ഏപ്രില്‍ 17ന് വിജ്ഞാപനം പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 24. ഏപ്രില്‍ 25ന് സൂക്ഷമ പരിശോധന നടക്കും.

വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു.

മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നും ചില തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. അത് പിന്നീട് പ്രഖ്യാപിക്കും.
 
സി.പി.എമ്മിന്റെ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.