2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

തെരഞ്ഞെടുപ്പ് തിയതി ബി.ജെ.പി മുന്‍കൂട്ടി അറിഞ്ഞു; അന്വേഷിക്കുമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബി.ജെ.പി അറിഞ്ഞതായി ആരോപണം. ആരോപണത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ തിയതികള്‍ നേരത്തെ പ്രഖ്യാപിച്ചതായാണ് ആരോപണം. മെയ് 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കുമെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.
 
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബി.ജെ.പി തിയതി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് അമിത് മാളവ്യ ട്വീറ്റ് പിന്‍വലിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.