2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അമിത് ഷായുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: തനിക്കെതിരെ അമിത് ഷാ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി.  മെഹബൂബ മുഫ്തി ജമ്മു, ലഡാക് മേഖലകളെ പൂര്‍ണമായി അവഗണിച്ചിരുന്നതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു.

ഇത്തരമൊരു ആരോപണം സഖ്യത്തിലായിരിക്കെ ബി.ജെ.പി മന്ത്രിമാര്‍ എന്തുകൊണ്ടാണ് പറയാതിരുന്നതെന്നും മെഹബൂബ ചോദിച്ചു. തങ്ങള്‍ക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങളുമായി ബി.ജെ.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ട്വിറ്റര്‍ വഴിയാണ് മഹെബൂബയുടെ പ്രതികരണം.

കശ്മീരിലെ റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മെഹബൂബ മുഫ്തിയുടേയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടേയും കുടുംബങ്ങള്‍ കാശ്മീരിലെ ജനങ്ങളുടെ സ്വത്ത് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജമ്മുവിലെ റാലിയില്‍ അമിത് ഷാ ആരോപിച്ചു. പിഡിപിയുമായുള്ള സഖ്യം പിരിയുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.