2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജൂണ്‍ 28 ന് തുടങ്ങാനിരിക്കുന്ന അമര്‍നാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് റോന്തുചുറ്റുകയായിരുന്ന സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. സൈനികരും, സി.ആര്‍.പി.എഫ് ജവാന്മാരും പൊലിസ് സേനാംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു സംഘം.  

റമദാന്‍ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് ശേഷമാണ് കശ്മീരിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ സൈന്യം ശക്തമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.