2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

‘രക്തത്തില്‍ മുങ്ങിയ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോവുമോ’- ശബരിമലയില്‍ വിചിത്ര വാദവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. രക്തത്തില്‍ മുങ്ങിയ സാനിറ്ററി നാപ്കിനുമായി സുഹൃത്തിന്റെ വീട്ടില്‍ പോവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ എന്നാണ് കേന്ദ്രമന്ത്രിയുടെ ചോദ്യം. പിന്നെന്തിനാണ് ദൈവത്തിന്റെ വീട്ടില്‍ അങ്ങിനെ പോവണമെന്ന് നിങ്ങള്‍ ശഠിക്കുന്നതെന്നും മന്ത്രി ചോദിക്കുന്നു. പ്രര്‍ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് ദുരുപയോഗപ്പെടുത്തരുത്. സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

മുംബൈയിലെ ഒരു പരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മന്ത്രിയെന്ന നിലയ്ക്ക് സുപ്രിം കോടതി വിധിയെ കുറിച്ച് തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.