2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ബി.ജെ.പി എം.പിയെ സാക്ഷിയാക്കി കാണ്‍പൂരില്‍ പതിനായിരത്തിലേറെ ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു

അഹമ്മദാബാദ്: കാണ്‍പൂരില്‍ പതിനായിരത്തിലേറെ ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. വെള്ളിയാഴ്ച ദസറ ചടങ്ങുകള്‍ക്കിടയിലാണ് മതം മാറ്റമുണ്ടായത്. കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ പൊക്രായന്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ബെഹ്രിച്ചിലെ എം.പി സാവിത്രി ഭായ് ഫൂലെ സാക്ഷിയായിരുന്നു.

12 ബുദ്ധ സന്ന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു മതം മാറല്‍ ചടങ്ങ്. രാവണന്‍, ശ്രീബുദ്ധന്‍. അശോക രാജാവ്, അംബേദ്ക്കര്‍ തുടങ്ങിയവരുടെ ആത്മാക്കളുടെ സാന്നിധ്യത്തിലാണ് തങ്ങള്‍ മതം മാറിയത്. സമൂഹത്തിലെ ജാതിവ്വസ്ഥക്കെതിരെ പോരാടിയവരാണിവര്‍- ദലിത് സംഘടനാ പ്രതിനിധി ധാനി റാവു പറഞ്ഞു.

അതേസമയം, തന്റെ സാന്നിധ്യത്തിലായിരുന്നു മതമമാറ്റമെന്ന വാര്‍ത്ത എം.പി ഫൂലെ നിഷേധിച്ചു. ബുദ്ധതമക്കാരുടെ ചടങ്ങുകള്‍ കാണാനായി താന്‍ അവിടെ പോയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.