2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

സവര്‍ണ പെണ്‍കുട്ടിക്ക് ചോക്‌ലേറ്റ് നല്‍കിയ ദലിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു തെരുവിലൂടെ നടത്തി

മുംബൈ: സവര്‍ണ്ണ പെണ്‍കുട്ടിയ്ക്ക് ചോക്‌ലേറ്റ് നല്‍കിയതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ദലിത് ബാലനെ നഗ്നനാക്കി മര്‍ദ്ദിച്ചു പൊതുവഴിയിലൂടെ നടത്തി. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

‘രണ്ട് കുട്ടികളുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. ഒരു മാസം മുന്‍പ് സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ 13 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക് ചോക്കലേറ്റ് നല്‍കിയിരുന്നു.’ ആജ്ര പൊലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം പെണ്‍കുട്ടി വീട്ടിലെത്തി പറഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മാവന്റെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പെണ്‍കുട്ടി അമ്മാവനോട് സംഭവങ്ങള്‍ പറഞ്ഞതോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

ഇന്നലെ കോഹ്‌ലാപൂരിലെത്തിയ ഇയാളും സുഹൃത്തും ബാലനെ ബലമായി പിടിച്ചുകൊണ്ടുവരികയും മുറിക്കകത്ത് പൂട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അതിന് ശേഷം കുട്ടിയെ നഗ്‌നനാക്കുകയും പഞ്ചായത്ത് ഓഫിസിലേക്ക് ഘോഷയാത്രയ്ക്ക് സമാനമായി ആര്‍പ്പുവിളികളോടെ കൊണ്ടുപോകുകയും ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ആണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
‘രാമക്ഷേത്രം വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രബിന്ദുവാണ്. നിയമപ്രകാരമായിരിക്കണം അതു നിര്‍മിക്കേണ്ടത്. അതിനു ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയാം രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന്. ക്ഷേത്രം അവിടെയാണ് നിര്‍മിക്കേണ്ടതെന്ന്. എല്ലാ ഇന്ത്യക്കാരുടെയും ആ വികാരമാണ് ബി.ജെ.പിക്കുമുള്ളത്’-പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.

പട്ടിക ജാതി / വര്‍ഗ നിയമത്തിന്റെ ദുരുപയോഗം അനുവദിക്കില്ലെന്ന് പാണ്ഡെ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്ക് എതിരായി പ്രതിപക്ഷ കക്ഷികള്‍ അണിനിരക്കുന്നതിനെയും പാണ്ഡെ വിമര്‍ശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News