2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

ചീഫ് സെക്രട്ടറിക്കെതിരായ മര്‍ദ്ദനം: കെജ്‌രിവാളിന്റെ വീട്ടില്‍ പരിശോധന

  • പരിശോധനക്കെത്തിയത് വന്‍ പൊലിസ് സന്നാഹം

ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവില്‍ ലൈന്‍സിലെ വസതിയില്‍ പൊലിസ് പരിശോധന നടത്തി. 60 പോലിസുകാരടങ്ങുന്ന വന്‍സന്നാഹമാണ്പരിശോധനക്കെത്തിയത്.  പി.ഡബ്ല്യു.ഡിയില്‍ നിന്ന് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പൊലിസ് പരിശോധന സംഘടിപ്പിച്ചത്.

യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് പൊലിസ് പരിശോധനക്കെത്തിയതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ആ സമയത്ത് കെജ്‌രിവാള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിനിടെ എം.എല്‍.എമാരായ അമാനത്തുല്ല ഖാനും പ്രകാശ് ജര്‍വാളും മര്‍ദിച്ചുവെന്നാണ് ചീഫ് സെക്രട്ടറി പൊലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ട് എം.എല്‍.എമാരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യമായാണ് ഡല്‍ഹി പൊലിസ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തുന്നത്. കേസന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് വളരെ പ്രധാന്യമുള്ളതിനാലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.  


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.