2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

നീരവ് മോദി, വിജയ് മല്യ…’ക്വിറ്റ് ഇന്ത്യ’ വക്താക്കളെന്ന് സുപ്രിം കോടതി; പരിഹാസം ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെ

ന്യൂഡല്‍ഹി: പണം തട്ടി നാടുവിട്ട നീരവ് മോദി ഉള്‍പെടെയുള്ളവരെ കണക്കിനു പരിഹസിച്ച് സുപ്രിം കോടതി. ഒരു ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയാണ് പരിഹാസം.

നിങ്ങളും ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റില്‍ പങ്കാളിയായോ? ബലാത്സംഗക്കേസ് പ്രതിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രതി ഇപ്പോള്‍  ഫിന്‍ലന്‍ഡിലാണ് എന്നറിയിച്ചപ്പോഴായിരുന്നു ചോദ്യം. സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രയോഗം.

പ്രതി നാട്ടിലേക്കു തിരിച്ചു വരാനും കേസില്‍ സഹകരിക്കാനും തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012ല്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി 2016ലാണ് കേസ് ഫയല്‍ ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News