2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കു പിന്നില്‍ പാകിസ്താനും ചൈനയും – ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കു പിന്നില്‍  പാകിസ്താനും ചൈനയുമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ന്യൂഡല്‍ഹിയില്‍ ഒരു ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ബംഗ്ലാദേശ് കുടിയേറ്റം നടത്തുന്നത്. ഒന്നാമത്തേത് സ്ഥലപരിമിതിയും കാലവര്‍ഷ സമയത്തെ വെള്ളപ്പൊക്കവുമാണ്. രണ്ടാമത്തേത് മനഃപൂര്‍വവും മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം നടക്കുന്നതായണ് പാകിസ്താനാണ് അതിനു പിന്നില്‍. ഇതിന് ചൈന എല്ലാ സഹായവും നല്‍കുന്നുവെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

നിയമവിരുദ്ധ കുടിയേറ്റം വികസനത്തിനും സുരക്ഷക്കും വ്യക്തിത്വത്തിനും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

വികസനവും ജനസംഖ്യ തിട്ടപ്പെടുത്തുന്നതും വടക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന പ്രശ്‌നനമാണ്. ഈ മേഖലയില്‍ ശരിയായ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. വികസനത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.