2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

പശു നിശ്വസിക്കുന്നതും ഓക്‌സിജനെന്ന് മന്ത്രി; രാഷ്ട്രമാതാവാക്കാനുള്ള പ്രമേയത്തിന് ഉത്തരാഖണ്ഡ് നിയമസഭയുടെ അംഗീകാരം

ഡെറാഡൂണ്‍: പശുവിനെ രാഷ്ട്രമാതാവായി വാഴിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കി. പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കും. ബി.ജെ.പി സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത്.

സംസ്ഥാന മൃഗപരിപാലന വകുപ്പ് മന്ത്രി രേഖ ആര്യ ആണ് പശുവിനെ രാഷ്ട്രത്തിന്റെ അമ്മയായി പ്രഖ്യാപിക്കുന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇക്കാര്യത്തില്‍ സഭയിലെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് നിന്നു.

പശുവിന്റെ ഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് മന്ത്രി പ്രമേയം അവതരിപ്പിച്ചത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ഒരേ ഒരു ജീവി പശുവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മാതാവിന്റെ അവതാരമാണ് പശു.പശുവിന്‍ പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ നല്ലതാണ്. അമ്മയുടെ പാല്‍ കഴിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ് പശുവിന്‍ പാല്‍. രാജ്യമാതാവിന്റെ സ്ഥാനലബ്ധി കിട്ടുന്നതോടെ ഇന്ത്യ ഒന്നാകെ പശുക്കള്‍ പരിരക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.