2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

നരോദ പാട്യ കൂട്ടക്കൊല: മായകോട്‌നാനിയെ വെറുതെ വിട്ടു

  • ബാബു ബജ്‌രംഗിയുടെ ശിക്ഷ കോടതി ശരിവച്ചു

അഹമദാബാദ്: നരോദ പാട്യ കൂട്ടക്കൊല കേസില്‍ മായകോട്‌നാനിയെ വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. മറ്റൊരു പ്രതിയായ ബാബു ബജ്‌രംഗിയുടെ ശിക്ഷ കോടതി ശരിവച്ചു.

സംശയത്തിന്റെ ആനുകൂല്യത്തിലാണ് മായ കോട്‌നാനിയെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കി.

2002 ഫെബ്രുവരി 27ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ഗോദ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിനു പിറകെ ന്യൂനപക്ഷവിഭാഗത്തിനു നേരെയുണ്ടായ സംഘടിത ആക്രമണത്തിന്റെ ഭാഗമായിരുന്നു നരോദ പാട്യയിലെ കൂട്ടക്കൊല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.