2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പമ്പയിലെ മണല്‍ നീക്കം: ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: പമ്പ ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കുന്നത് സംബന്ധിച്ച് ദേശീയ ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത് ചോദ്യം ചെയ്തുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ വിശദീകരണം ആവശ്യപ്പെട്ടത്.

എത്ര മണല്‍ നീക്കം ചെയ്യണമെന്ന് പഠനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് സമിതിയോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.ഇന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം പമ്പാ-ത്രിവേണിയിലെ മണല്‍ നേരിട്ട് മാറ്റാന്‍ നടപടി തുടങ്ങിയിരുന്നു.മാറ്റുന്ന മണല്‍ തല്‍ക്കാലം വനാതിര്‍ത്തിക്ക് പുറത്തേക്ക് കൊണ്ടുപോകില്ല.മണല്‍ കൊണ്ടുപോകുന്നതിലടക്കമുള്ള തുടര്‍ നടപടി തീരുമാനിക്കാന്‍ മുഖ്യമന്ത്രി റവന്യുവകുപ്പ് ഫയലുകള്‍ വിളിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആന്റ് സെറാമിക്‌സിന് സൗജന്യമായി മണലെടുക്കാനായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതോടെയാണ് മണലെടുപ്പുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുന്നത്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയുള്ള ഉത്തരവില്‍ വനംവകുപ്പിന്റെ എതിര്‍പ്പ് നിലനില്‍ക്കെ, പുതിയ ഉത്തരവ് മണല്‍ സ്വകാര്യ കമ്പനിക്ക് മറിച്ച് വില്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.