2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിശ്വ ഹിന്ദു ദള്‍ നേതാവിന്റെ നേതൃത്വത്തില്‍ യു.പിയില്‍ രണ്ട് കശ്മീരികളെ തല്ലിച്ചതച്ചു

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കശ്മീരികള്‍ക്കു നേരെ വീണ്ടും അതിക്രമം. ലക്‌നോവില്‍ രണ്ട് കശ്മീരികളെ ഒരു തല്ലിച്ചതച്ചു. മാത്രമല്ല തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഡ്രൈഫ്രൂട്ട് വില്‍പ്പനക്കാരായ ഇവര്‍ റോഡരികില്‍ ഇരിക്കവെ തീവ്ര വലതുപക്ഷ സംഘടകളില്‍പ്പെട്ട ഒരു സംഘം ആളുകള്‍ വടിയുമായെത്തി ആക്രമിക്കുകയായിരുന്നു. ലക്‌നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.വര്‍ഷങ്ങളായി ലക്‌നോവില്‍ ഡ്രൈ ഫ്രൂട്ട് വില്‍ക്കുന്നവരണിവര്‍.

വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാളാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

കശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ പറയുന്നത് വീഡിയോയിലുണ്ട്. കാവിവസ്ത്രധാരികളാണ് അക്രമം നടത്തുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിതായി പൊലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായും പൊലിസ് പറഞ്ഞു.

ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കശ്മീരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.