2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

പരിശീലനപ്പറക്കലിനിടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു

ബംഗളൂരു വ്യോമത്താവളത്തിനടുത്താണ് അപകടം

ബംഗളൂരു: ബംഗളൂരു യെലഹങ്ക വ്യോമത്താവളത്തിനടുത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ സൂര്യ കിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം.

എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടിലാണ് വീണത്.

ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്‌റോ ഇന്ത്യ പ്രദര്‍ശനം.1996ലാണ് സൂര്യകിരണ്‍ എയ്‌റോബാറ്റിക് ടീം ആരംഭിക്കുന്നത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.