2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കരുതെന്ന് ജപ്പാനോട് ഗുജറാത്തിലെ കര്‍ഷകര്‍

അലഹബാദ്: ഗുജറാത്തിലെ നിര്‍ദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കരുതെന്ന് ജപ്പാന്‍ ഏജന്‍സിയോട് കര്‍ഷര്‍. ഇക്കാര്യമുന്നയിച്ച് 1000 കര്‍ഷകര്‍ ഒപ്പിട്ട നിവേദനം എജന്‍സിക്ക് കൈമാറി. പദ്ധതി നടത്തിപ്പിലെ മാനദണ്ഡങ്ങളില്‍ തട്ടിപ്പ് നടത്തുന്നുവെന്നാണ് നിവേദനത്തില്‍ പറയുന്നത്.

ഫണ്ട് നല്‍കുന്ന ജപ്പാന്‍ ഏജന്‍സിയുടെ മാര്‍ഗ രേഖകള്‍ ലംഘിച്ചു കൊണ്ടാണ് പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതെന്നും അതു കൊണ്ട് ധനസഹായം നല്‍കരുതെന്നുമാവശ്യപ്പെട്ട് ഗുജറത്ത് ഖേദുത് സമാജിന്റെ നേതൃത്വത്തില്‍ 1000 കര്‍ഷകരാണ് കത്തയച്ചത്. ഇക്കാര്യവും സംസ്ഥാനത്തെ കര്‍ഷകരുടെ അവസ്ഥയും നേരില്‍ കണ്ടറിയാന്‍ ജപ്പാന്‍ അംബാസിഡറോട് ഗുജറാത്ത് സന്ദര്‍ശിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ഭൂപ്രകൃതി വിശകലനം ചെയ്യുന്നതിനും സാമൂഹ്യ പശ്ചാത്തലം പഠിക്കാനുമായി ഒരു ഉപദേശക സമിതി രൂപീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.

റെയില്‍ പാത നിര്‍മ്മാണത്തിനായി ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയുമുള്‍പ്പെടെ 1400 ഹെക്ടര്‍ ഭൂമിയാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതില്‍ 1120 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടേതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.