2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

മോദിയുടെ പരീക്ഷാ പെ ചര്‍ച്ച കേള്‍ക്കാനെത്തിയ ദലിത് വിദ്യാര്‍ഥികള്‍ക്ക് ഇരിപ്പിടം കുതിരാലയത്തില്‍

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പെ ചര്‍ച്ച കേള്‍ക്കാനെത്തിയ ദലിത വിദ്യാര്‍ഥികള്‍ക്ക് കുതിരാലയത്തില്‍ ഇരിപ്പിടമൊരുക്കിയത് കുതിരാലയത്തില്‍. ഹിമാചല്‍ പ്രദേശിലെ കുല്ലു ജില്ലയില ചെസ്ത ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരനുഭവമുണ്ടായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ മാനേജ്‌മെന്റ് തലവന്റെ വീട്ടിലായിരുന്നു കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ പരീക്ഷാ പെ ചര്‍ച്ച എന്ന ടെലിവിഷന്‍ പ്രോഗ്രാം കാണാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവിടെയെത്തിയ ദലിത് വിദ്യാര്‍ഥികളോട് അധ്യാപകന്‍ പുറത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മെഹര്‍ ചന്ദ് വിഭാഗത്തില്‍ പെട്ടയാളായിരുന്നു അധ്യാപകന്‍. പരിപാടി അവസാനിക്കും മുമ്പ് തങ്ങളോട് തിരിച്ചു പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും കുട്ടികള്‍ പറയുന്നു.

നോട്ടുബുക്കിലെ പേജില്‍ ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയതാണ് പരാതി. സ്‌കൂളിലെ ഉച്ചഭക്ഷണവിതരണത്തിനിടെയും ജാതിവിവേചനം അനുഭവിക്കുന്നതായി കുട്ടികള്‍ പരാതിയില്‍ പറയുന്നുണ്ട്. സ്‌കൂളില്‍ വേറെ ഇരുന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഇതില്‍ നടപടിയൊന്നും എടുക്കാറില്ല. മാത്രമല്ല അദ്ദേഹം തങ്ങളോട് തൊട്ടുകൂടായ്മ കാണിക്കാറുണ്ടെന്നും കുട്ടികള്‍ പരാതിപ്പെടുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.