2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി; സി.പി.എം ബി.ജെ.പി പോരാട്ടം

അഗര്‍തല: ത്രിപുരയില്‍ വിധിയെഴുത്ത് തുടങ്ങി. 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ സി.പി.ഐഎമ്മും ബി.ജെ.പിയും തമ്മിലാകും കനത്ത മത്സരം. ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ പണി പതിനെട്ടും പയറ്റിയാണ് ബി.ജെ.പി ഗോദയിലിറങ്ങിയത്. പ്രചാരണത്തില്‍ കേന്ദസര്‍ക്കാറും സജീവമായിരുന്നു. അവസാന നിമിഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണത്തിനെത്തിയിരുന്നു.

ത്രിപുരയിലെ ആദിവാസി സമൂഹത്തിന്റെ വോട്ടുകളാണ് നിര്‍ണായകമാകുന്നത്.
രണ്ടു മാസമായി നടന്ന വാശിയേറിയ പ്രചരണ പരിപാടികളില്‍ ഇരുവിഭാഗവവും കരുത്ത് തെളിയിച്ചിരുന്നു. 60 അംഗങ്ങളുള്ള നിയസഭയില്‍ സി.പി.എം മത്സരിക്കുന്നത് 57 സീറ്റുകളിലാണ്്. ഘടകകക്ഷികളായ ആര്‍.എസ്.പി, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവക്ക് ഒരു സീറ്റു വീതമാണുള്ളത്.

51 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി ഒന്‍പതു സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

ഇടതു ശക്തികേന്ദ്രമായ ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി കനത്ത പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചത്. രണ്ടുതവണ പ്രധാനമമന്ത്രി നരേന്ദ്രമോദിയെുള്‍പ്പടെ പ്രചരണരംഗത്തെത്തിയിരുന്നു. സി.പി.ഐഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. മണിക് സര്‍ക്കാരിന്റെ ഭരണമികവില്‍ സി.പി.എം ചുവടുറപ്പിച്ച ത്രിപുരയെ പിടിച്ചടക്കാന്‍ ഇത്തവണ കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.