2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ബംഗളൂരുവില്‍ യുവാവിനു നേരെ എം.എല്‍.എയുടെ മകന്റെ ക്രൂരമര്‍ദ്ദനം

ബംഗളൂരു: ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ എം.എല്‍.എയുടെ മകന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ. ഹാരിസിന്റെ മകനാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.  എം.എല്‍.എയുടെ മകനോടൊപ്പം പത്തോളം സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ബംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ബംഗളൂരു യു.ബി സിറ്റിയിലെ ഹോട്ടലിലാണ് സംഭവം.

 എം.എല്‍.എയുടെ മകന്‍ എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. എന്നാല്‍ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. 

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്വതിനെ ആശുപത്രിയില്‍ എത്തിയും മുഹമ്മദും സുഹൃത്തുക്കളും മര്‍ദ്ദിക്കുകയായിരുന്നു.ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനെയും സംഘം മര്‍ദ്ദിച്ചു.

സംഭവം വിവാദമായതോടെ പൊലിസ് എം.എല്‍.എയുടെ മകനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.