2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സഹപ്രവര്‍ത്തകന്റെ ഭാര്യയുമായി ഒളിച്ചോടിയെന്നാരോപിച്ച് യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു

ബെഗുസരായ്:  കൂടെ ജോലി ചെയ്യുന്നയാളുടെ ഭാര്യയുമൊത്ത് ഒളിച്ചോടിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു.ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.

മുപ്പതുകാരനായ യുവാവ് ട്രാക്ടര്‍ ഡ്രെവറായി ജോലി നോക്കുകയായിരുന്നു. തന്റെ കൂടെ ജോലിചെയ്യുന്നയാളുടെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടിയെന്ന് ഭര്‍ത്താവ് പരാതി നല്‍കിയിയിരുന്നുവെന്നും പൊലിസ് പറയുന്നു.

തുടര്‍ന്ന ഫെബ്രുവരി പതിനാറിന് യുവതി തിരിച്ചു വരികയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് തിരിച്ചു വന്നതെന്നോ കോടതിയില്‍ എന്താണ് പറഞ്ഞതെന്നോ അറിയില്ലെന്ന് പൊലിസ് പറഞ്ഞു. തിരിച്ചെത്തിയ യുവതിയെ കൊണ്ടുപോവാന്‍ ഭര്‍ത്താവിനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു.

അതിനിടെ യുവതിയുടെ സഹോദരീ ഭര്‍ത്താവ് യുവാവിനോട് യുവതി അയാളോേടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൊലിസ് സ്റ്റേഷനിലെത്തി കൊണ്ടു പോവണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ സ്റ്റേഷനിലേക്ക് വരും വഴി അക്രമിക്കപ്പെടുകയായിരുന്നു.

ഇാളുടെ കാഴ്ച ശക്തി നഷ്ടമായതായി പൊലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.