2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

തെരുവിലേക്കെറിയപ്പെട്ടവര്‍; തലചായ്ക്കാനിടമില്ലാതെ അലിഗഡ് ഏറ്റുമുട്ടല്‍ ഇരകളുടെ കുടുംബം

ലക്‌നോ: ഒന്നിരുട്ടി വെളുക്കുന്ന സമയം പോലുമെടുത്തില്ലായിരുന്നു സാധാരണ ജീവിതത്തില്‍ ഭീകരവാദികളുടെ കുടുംബമെന്ന അടയാളപ്പെടുത്തലിലേക്ക് അവര്‍ മാറ്റപ്പെടാന്‍. ഒരു ദിവസം പുലര്‍ച്ചെ ആ കുടുംബങ്ങളുെട അത്താണികളായ ചെറുപ്പക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. തലക്ക് ഇനാം പ്രഖ്യാപിച്ച കൊടും കുറ്റവാളികളായി അതോടെ അവര്‍. ഭൂമിയിലെ അവരുടെ ശേഷിപ്പുകള്‍ കൊടുംഭീകകരുടെ കൂട്ടക്കാരും. പിന്നെ ഒന്നും ആലോചിക്കാനില്ല. ഭീകരരുടെ കുടുംബത്തിന് നാട്ടില്‍ സ്ഥാനമില്ല. താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് അവര്‍ പുറത്ത്.

ഉത്തര്‍പ്രദേശ് പൊലിസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുസ്തഖീം(22), നൗഷാദ്(17) എന്നിവരുടെ കുടുംബങ്ങളാണ് സര്‍ക്കാറിന്റെ നടപടി കാരണം പെരുവഴിയിലായത്. കുറ്റവാളികളുടെ കുടുംബങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നു പറഞ്ഞ് വീട്ടുടമ ഇവരെ പുറത്താക്കുകയായിരുന്നു. തെരുവോരത്തെ ടെന്റിനകത്താണ് സ്ത്രീകളും കുട്ടികളുമുളുമടങ്ങുന്ന രണ്ടു കുടുംബവും കഴിയുന്നത്. മുസ്തഖീമിന്റെ 20കാരിയായ ഭാര്യയും 75 വയസ്സുകാരിയായ മുത്തശ്ശിയുമുണ്ട് ഇതില്‍. കഴിഞ്ഞ വര്‍ഷമാണ് മുസ്തഖീം വിവാഹിതനായത്.

ഉത്തര്‍ പ്രദേശ് പൊലിസിന്റെ ഏറ്റുമുട്ടല്‍ കൊല ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സപ്തംബര്‍ 20ന് അലിഗറിലെ ഹര്‍ദുആഗഞ്ചില്‍ വച്ച് പരസ്യമായാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഒരു ഒഴിഞ്ഞ സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ ലൈവ് കവറേജോടു കൂടിയായിരുന്നു ഏറ്റുമുട്ടല്‍.

ഭീതിനിറഞ്ഞതാണ് ഇവരുടെ രാവുകളും പകലുകളും. ഒട്ടും സുരക്ഷിതമാല്ലാത്ത നാളുകളാണ് ടെന്റിലേതെന്ന് മുസ്തഖീമിന്റെ ഭാര്യ ഹീന പറയുന്നു. രാത്രിയും പകലുമില്ലാതെ ആളുകളുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റമാണ്. ഒന്നും കഴിക്കാനില്ല. ഉടുതുണിക്ക് മറുതുണിയില്ല. വീട്ടില്‍ നിന്നിറക്കി വിടുമ്പോള്‍ എല്ലാ സാധനങ്ങളും നശിപ്പിക്കപ്പെട്ടു. അന്ന് വെച്ച ഭക്ഷണം പോലും നശിപ്പിച്ചു. ആധാറുള്‍പെടെ മുഴുവന്‍ രേഖകളും പൊലിസ് കൊണ്ടു പോയി. രേഖകളെല്ലാം വ്യാജമാണെന്നാണ് ഇപ്പോള്‍ പൊലിസ് പറയുന്നത്.

തണുപ്പുകാലം വരികയാണ്. ഇനിയെങ്ങനെ ഇവിടെ കഴിയുമെന്നറിയില്ല. അയല്‍ക്കാരണ് ഭക്ഷണം തരുന്നത്. അത് എത്രകാലമുണ്ടാവുമെന്നും അറിയില്ല. ഹീന പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News