2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

മാതാവ് കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ കഴുത്തറത്തു കൊന്നു

ഹൈദരാബാദ്: മാതാവ് കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ കഴുത്തറത്ത് കൊന്നു. ഹൈദരാബാദിലെ സെര്‍ലിങാപള്ളിയിലാണ് സംഭവം. സുഹൃത്തിനെ കൊന്ന ശേഷം പ്രതി പൊലിസില്‍ കീഴടങ്ങി. കഴിഞ്ഞ മാസമാണ് സുഹൃത്ത് കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.

മദ്യപിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് ഇയാള്‍ സുഹൃത്തിനെ വകവരുത്തിയത്. കൊലപാതക ശേഷം ഇയാള്‍ സുഹൃത്തിന്റെ സഹോദരനെ വിളിച്ചറിയിച്ചു. സഹോദരന്‍ വന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.