2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

മുംബൈയില്‍ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മുംബൈ: നാട്ടുകാരും നിര്‍മാണത്തൊഴിലാളികളും ഇല്ലായിരുന്നെങ്കില്‍ ആ പുഴയുടെ കുത്തൊഴുക്കില്‍ അവസാനിച്ചേനെ നാലു ജീവിതങ്ങള്‍. നവി മുംബൈയിലാണ് നാട്ടുകാരുടേയും സമീപത്ത് ജോലി ചെയ്തു കൊണ്ടിരുന്ന നിര്‍മാണ തൊഴിലാകളുടേയും ഇടപെടലുകള്‍ മൂലം നാലു പേര്‍ക്ക് പുതുജീവന്‍ ലഭിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. എതിര്‍വശത്തുനിന്നു വന്ന വാഹനത്തിന് സൈഡ് നല്‍കിയതായിരുന്നു 37കാരനായ അശ്‌റഫ് അലി ശൈഖ്. എന്നാല്‍ ഇയാളുടെ കാറിന്റെ നിയന്ത്രണം നഷ്ടമായി.

തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിയുകയും ചെയ്തു. മഴ കാരണം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലായിരുന്നു പുഴ. ഭര്യ ഹാമിദ(33), മകള്‍ സുഹാന(ഏഴ്), മരുമകള്‍ നമിറ(17) എന്നിവരും കാറിലുണ്ടായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പുഴയിലേക്കെടുത്ത് ചാടി.

കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ച് ഇവരെ പുറത്തെടുത്തു. കൂടാതെ കാറും ഇവര്‍ കരക്കെത്തിച്ചു. ആര്‍ക്കും ഗുതരമായ പരുക്കില്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.