2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ബോളിവുഡ് നടി റീത്ത ഭാദുരി അന്തരിച്ചു

മുംബൈ: ബോളിവുഡ്, സീരിയല്‍ നടിയും റീത്ത ഭാദുരി (62) അന്തരിച്ചു. മുംബൈയില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ നടന്‍ ശിശിര്‍ ശര്‍മ്മയാണ് റീത്തയുടെ മരണവിവരം പുറത്തുവിട്ടത്.

പത്തു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് അന്ധേരി ഈസ്റ്റിലെ ചക്കാലയില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും. ഴുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  മലയാളത്തില്‍ കമല്‍ഹാസന്റെ അരങ്ങേറ്റ ചിത്രമായ കന്യാകുമാരിയിലെ നായികയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.