2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

‘ഷാള്‍ നാടകം’- യെദ്യൂരപ്പ പച്ച ഷാള്‍ പുതച്ചത് കര്‍ഷകരോടൊപ്പമെന്ന് ഓര്‍മപ്പെടുത്താന്‍

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്യാനെത്തിയ യെദ്യൂരപ്പയുടെ തോളിലെ പച്ച ഷാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ നാടകം കളിയുടെ ആശങ്കകള്‍ക്കിടയിലും ദക്ഷിണേന്ത്യയിലെ ഏക സഫാരി സ്യൂട്ട് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ പച്ചഷാളിനു പിന്നിലെ കഥയറയാന്‍ മാധ്യമങ്ങള്‍ സമയം കണ്ടെത്തുകയും ചെയ്തു. കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നത്രെ ആ പച്ചഷാള്‍ ധരിച്ചതിനു പിന്നിലെ ഉദ്ദേശം.

ദൈവത്തിന്റെയും കര്‍ഷകരുടെയും നാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. മാത്രമല്ല കര്‍ഷക കടം എഴുതിത്തള്ളാന്‍ ഒരുലക്ഷം കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ആദ്യവാഗ്ദാനം.

സ്യൂട്ട് ധരിക്കുന്ന(ബാന്‍ഡ് ഗാല)ദക്ഷിണേന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. തമിഴ്‌നാട്ടിലും കേരളത്തിലും ഉള്ള മുഖ്യമന്ത്രിമാര്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുന്നത്.  മരിച്ച പഴയ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്ര പാഞ്ചെയും ജുബ്ബയും ധരിച്ചാണ് പൊതു ഇടങ്ങളില്‍ എന്നും പ്രത്യക്ഷപ്പെട്ടിരുന്നത്.

ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ സഫാരി സ്യൂട്ട് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോള്‍ സഫാരി സ്യൂട്ടിനു മുകളിലൂടെ പച്ച ഷാള്‍ പുതച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്. മൂന്നാതവണയും പച്ച ഷാള്‍ പുതക്കല്‍ അദ്ദേഹം ആവര്‍ത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.