2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

ബി.ജെ.പി പൊള്ളയായ ജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യത്തിന്റെ പതനത്തില്‍ അനുശോചിക്കും- രാഹുല്‍

ന്യൂഡല്‍ഹി: ബി.ജെ.പി തങ്ങളുടെ പൊള്ളയായ ജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ അനുശോചിക്കുമെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ വഴിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ അഭിപ്രായ പ്രകടനം.

കേവല ഭൂരിപക്ഷം പോലുമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി..ജെ.പിയുടെ യുക്തിഹീനമായ മര്‍ക്കടമുഷ്ടി ഭരണഘടനയെ പരിഹാസ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.