2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂലിന് വന്‍ മുന്നേറ്റം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മുമാണ് തൊട്ടു പുറകില്‍. നിലവില്‍ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. നാല് സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ വിജയിച്ച സി.പി.എം 58 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും വോട്ടെണ്ണിയ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെടുപ്പ് വേളയില്‍ വ്യാപക ആക്രമണം അരങ്ങേറിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.