2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

ജസ്റ്റിസ് കര്‍ണന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

  • ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ മാത്രം മത്സരിപ്പിക്കും

ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹെക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി എന്ന പേരിലാണ് രൂപീകരിച്ചത്. രാജ്യത്തെ അഴിമതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി രൂപീകരിച്ചതെന്ന് ജസ്റ്റിസ് കര്‍ണന്‍ വിശദീകരിച്ചു. പാര്‍ട്ടി രജിസ്‌ട്രേഷനായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്ന് കര്‍ണന്‍ വ്യക്തമാക്കി. വനിതകള്‍ മാത്രമായിരിക്കും  സ്ഥാനാര്‍ത്ഥികള്‍.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എത്ര സീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

കോടതി അലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഹൈക്കോടതി സിറ്റിങ് ജഡ്ജിയാണ് സി. എസ് കര്‍ണന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.