2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

15 നാള്‍ അനുവദിച്ചത് 104നെ 111 ആക്കാന്‍- ഗവര്‍ണര്‍ക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി: 104 ന്ന അക്കത്തെ 111 ആക്കാനാണ് യെദ്യൂരപ്പക്ക 15 നാള്‍ നല്‍കിയതെന്ന് മുന്‍ ധനമന്ത്രി പി. ചിദബരം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് പരാമര്‍ശം. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവര്‍ണറും കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ യെദിയൂരപ്പയെ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് അനുവദിച്ചത്. 104 എന്ന സംഖ്യ 111 ആക്കാനാണ് ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചത്പി.ചിദംബരം പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.