2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

രണ്ടായിരത്തിന്റെ നോട്ടുകള്‍ അപ്രത്യക്ഷമാവുന്നുവെന്ന് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവുന്നുവെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഷാജപുരില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് അസാധുവാക്കലിന് മുമ്പ് 15 ലക്ഷം കോടിയുടെ കറന്‍സി നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം 16,50000 കോടിയായി ഇത് വര്‍ധിച്ചു. എന്നാല്‍ വിപണയില്‍ 2000 ത്തിന്റെ നോട്ടുകള്‍ കാണാതാവുകയാണ്. മധ്യപ്രദേശിലെ പണമില്ലാത്ത കിടക്കുന്ന എ.ടി.എമ്മുകളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

2000ത്തിന്റെ നോട്ടുകള്‍ എവിടേക്കാണ് പോകുന്നത്, ആരാണ് ഇതൊക്കെ സൂക്ഷിച്ച് വെച്ച് പണത്തിന്റെ കുറവ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.  വിഷയം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.