2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

അലോക് വര്‍മയെ അനുകൂലിച്ചും പ്രതികൂലിച്ചും സി.വി.സി റിപ്പോര്‍ട്ട്

  • റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അലോകിന് കൈമാറണമെന്ന് കോടതി
  • റിപ്പോര്‍ട്ട്‌ന് മറുപടി നല്‍കാനും നിര്‍ദ്ദേശം

 

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. അലോക് വര്‍മ്മ ഹൈദരാബാദ് വ്യവസായിയില്‍ നിന്ന് രണ്ട് കോടി കൈക്കൂലി വാങ്ങിയെന്ന കേസില്‍ സി.വി.സി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ മറുപടി അറിയക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നുകോടതി.

മുദ്രവെച്ച കവറില്‍ സി.വി.സി റിപ്പോര്‍ട്ട് അലോക് വര്‍മ്മക്ക് കൈമാറും. ഇതിന് മുദ്രവെച്ച കവറില്‍ തന്നെ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

റിപ്പോര്‍ട്ടിനായി സി.വി.സിയെ സമീപിച്ച രാകേഷ് അസ്താനയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് കോടതിയെയാണ് സമീപിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, സി.വി.സി റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഇല്ലെന്നാണ് സൂചന. റിപ്പോര്‍ട്ട് അലോകിന് അനുകൂലവും പ്രതികൂലവുമാമെന്നും കോടതി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.