2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കൊലക്കേസില്‍ ആള്‍ദൈവം രാംപാലിന് ജീവപര്യന്തം

ന്യൂഡല്‍ഹി: കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം രാംപാലിന് ജീവപര്യന്തം. മരണം വരെ തടവില്‍ കഴിയാനാണ് കോടതി വിധിച്ചിരിക്കുന്നത്.

പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കൊലക്കേസുകളിലാണ് രാംപാല്‍ കുറ്റകാരാനാണെന്ന് കണ്ടെത്തിയത്. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് രാംപാലും മറ്റ് 28 പേരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2014 നവംബര്‍ 18നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. രാംപാലിന്റെ ഹിസാറിലെ ആശ്രമത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിനും ഗൂഡാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലിസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസാണ് രണ്ടാമത്തേത്.

ഡോക്ടര്‍മാരടങ്ങിയ എണ്‍പതോളം ദൃക്‌സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

രാംപാലിന് ഒട്ടേറെ അനുയായികള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തിന്റെ വിധിക്കെതിരെ പ്രതിഷേധം ഉയര്‍ന്നാല്‍ തടയാന്‍ വിധി പ്രസ്താവനയോടനുബന്ധിച്ച് രണ്ടായിരത്തോളം സുരക്ഷ ജീവനക്കാരെയാണ് ജയില്‍ കോടതി പരിസരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.