2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സമ്മര്‍ദ്ദം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ജെ.ഡി.എസ് ഇന്ന് വീണ്ടും ഗവര്‍ണറെ കാണും

  • ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയിലേക്കെന്ന് കോണ്‍ഗ്രസ് 
  • കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി നിയമസഭാകക്ഷി യോഗം ഇന്ന്  ചേരും

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കിണഞ്ഞു ശ്രമിച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും. ഇരുവരും ഇന്ന് വീണ്ടും ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ എല്ലാ വഴികളും തേടുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി നിയമസഭാ കക്ഷികള്‍ ഇന്ന് യോഗം ചേരും.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തതോടെ വലിയ ആഹ്ലാദത്തിലായിരുന്നു ബി.ജെ.പി ക്യാംപ്. എന്നാല്‍ മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്ത് ജനതാദളിന്റെ പിന്തുണ നേടിയ കോണ്‍ഗ്രസ് ബി.ജെ.പിയെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ പറഞ്ഞത്. കര്‍ണാടകയില്‍ താമര വിരിഞ്ഞാല്‍ അതുവഴി ദക്ഷിണേന്ത്യയിലും തങ്ങളുടെ ഭരണം ഉറപ്പാക്കാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ബി.ജെ.പിയുടെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനുള്ള അടവുകളും തന്ത്രങ്ങളും മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.