2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

എം.എല്‍.എമാര്‍ പുറത്തുപോകില്ല- ആത്മവിശ്വാസത്തോടെ കുമാരസ്വാമി

ബംഗളൂരു: കുതിരക്കച്ചവടത്തിന്റെ ആശങ്കകള്‍ക്കിടെ തങ്ങളുടെ എം.എല്‍.എമാര്‍ സുരക്ഷിതരാണെന്ന് എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി. എം.എല്‍.എമാര്‍ പുറത്തു പോകില്ലെന്നും അദ്ദേഹം ആത്മവിശ്വസം പ്രകടിപ്പിച്ചു.

ആഡംബര ഹോട്ടലായ ബംഗളൂരുവിലെ ലെ മെറിഡിയന്‍ ഹോട്ടലിലാണ് എം.എല്‍.എമാരും നേതാക്കളും ഉള്ളത്. എംഎല്‍എമാരുടെ യോഗം അല്‍പസമയത്തിനകം ചേരും.

കൂടാതെ കോണ്‍ഗ്രസ്, ബിജെപി എം.എല്‍.എമാരുടെ യോഗവും വിവിധയിടങ്ങളില്‍ നടക്കും. ദേശീയ നേതാക്കളും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ അടക്കമുള്ളവര്‍ ബംഗളൂരുവില്‍ എത്തും. 10.30നാണ് ബി.ജെ.പി യോഗം.

ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അവരുടെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഒരുമിച്ച് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയും എച്ച്.ഡി.ദേവഗൗഡയും കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബെംഗളൂരു അശോക ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച

ബി.ജെ.പിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ച ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു.

 ആരും കേവലഭൂരിപക്ഷം നേടാത്തതിനാല്‍ ഗവര്‍ണറുടെ തീരുമാനമാണ് നിര്‍ണായകമാവുക. 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.