2017 November 15 Wednesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

മണിപ്പൂരില്‍ തീവ്രവാദി ആക്രമണം: രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു

ചന്ദേല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. ശക്തമായി തിരിച്ചടിച്ച സൈന്യം ഒരു തീവ്രവാദിയെ വധിച്ചു.

മണിപ്പൂര്‍ ചന്ദേലില്‍ സാജിക് തമ്പാലിലാണ് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ഒരു എകെ 47, സോഫോടനവീര്യമുള്ള എല്‍.ഇ.ഡി( ഇംപ്രൊവൈസ്ഡ് എക്‌സപ്ലോസിവ് ഡിവൈസ്) എന്നിവ കണ്ടെടുത്തു.

വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.