2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

വനിതാ പൊലിസിനെക്കൊണ്ട് മസാജ്; വെട്ടിലായി തെലങ്കാന പൊലിസ് ഓഫീസര്‍ I video

ഹൈദരാബാദ്: വനിത പൊലിസിനെക്കൊണ്ട് മസാജ് ചെയ്യിച്ച് വെട്ടിലായി പൊലിസ് ഓഫീസര്‍. മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതാണ് ഇയാളെ കുരുക്കിയത്.

സംഭവത്തെകുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.  ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്‌റ്റേഷന്‍ എ.എസ്.ഐ ഹസനാണ് ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന ഓഫീസറെ വനിതാ പൊലിസ് മസാജ് ചെയ്യുന്നതാണ് ദൃശ്യത്തില്‍.  കാക്കി സാരി ധരിച്ച യുവതി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ മാസം ആദ്യം പുരുഷ പൊലിസിനെക്കൊണ്ട് മസാജ് ചെയ്യിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ഒരു ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.