2018 February 23 Friday
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്
മുഹമ്മദ് നബി

ഡല്‍ഹി മലിനീകരണം: കൂടിക്കാഴ്ച നടത്താമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മലിനീകരണം ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച ഹരിയാന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുമെന്നും കുറച്ചു സമയം കൂടിക്കാഴ്ചക്കു സമയം ചെലവഴിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം  അമരീന്ദര്‍ സിങ്ങിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം താന്‍ ഡല്‍ഹിലെത്തിയെന്നും കെജ്‌രിവാള്‍ എവിടെയെന്നും ചോദിച്ച് ഹരിയാന മുഖ്യമന്ത്രി ഖട്ടാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഖട്ടാര്‍ വിളിച്ചിരുന്നെന്നും അദ്ദേഹത്തെ ബുധനാഴ്ച സന്ദര്‍ശിക്കുമെന്നുമുള്ള ട്വീറ്റുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തി.   

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ഡല്‍ഹിയിലെ എ ക്യു ഐ ഇന്‍ഡക്‌സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി നില്‍ക്കുകയാണ്. അനുവദനീയമായ അളവ് 60 യൂണിറ്റാണ്. ഗാസിയാബാദിലാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. അനുവദനീയമായ അളവിനേക്കാള്‍ 33 മടങ്ങ് അധകമാണ് (848 യൂണിറ്റ്) ഗാസിയാബാദിലെ അന്തരീക്ഷ മലിനീകരണം.

അതേസമയം, വൈക്കോല്‍ കത്തിക്കുന്നതില്‍ നിന്നും കര്‍ഷകരെ വിലക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഒറ്റ ഇരട്ട നമ്പര്‍ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണത്തിന്റെ നിബന്ധനകള്‍ സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ തീര്‍പ്പ് കല്‍പ്പിക്കട്ടേയെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു.

പുക മഞ്ഞ് തുടരുകയാണെങ്കില്‍ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള സാധ്യതയും ഡല്‍ഹി സര്‍ക്കാര്‍ തേടുന്നുണ്ട്. പുകമഞ്ഞ് മൂലം എട്ട് തീവണ്ടികളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റദ്ദാക്കിത്. നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

pollution in Delhi, Arvind Kejriwal, hariyana, aqi intex

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.