2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വിലയിടിഞ്ഞ് രൂപ; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 70 കടന്നു

  •  ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപ

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച.  ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70. 08 എന്ന നിലയിലാണ്. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.

ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ  വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന്  70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.