2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിയെ പരിഹസിച്ച് പാട്ട് :തമിഴ് ഗായകന്‍ കോവനെ അറസ്റ്റ് ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ട് പാടിയതിന് തമിഴ് നാടോടി ഗായകനും ആക്ടിവിസ്റ്റുമായ കോവനെ (എസ്.ശിവദാസ്) പൊലിസ് അറസ്റ്റ് ചെയ്തു. കാവേരിപ്രശ്‌നത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചതിനാണ് അറസ്റ്റ്. തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും കോവന്‍ പരിഹസിച്ചിരുന്നു. പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലാണുള്ളത്. തമിഴ്‌നാട്ടിലും അങ്ങനെ ചെരിപ്പുകളാണ് ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്റെ പാട്ടിന്റെ ഉള്ളടക്കം.

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയിലായിരുന്നു കോവന്‍ പാട്ട് പാടിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ പങ്കുവയ്ക്കുകയും വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

ബി.ജെ.പി യൂത്ത് വിംഗ് സെക്രട്ടറി എന്‍.ഗൗതം നല്കിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്.

2015ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് നേരെ വിമര്‍ശനം നടത്തിയതിനും കോവനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു അന്നത്തെ പാട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.