2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബലാത്സംഗക്കേസുകളെ രാഷ്ട്രീയവത്കരിക്കരുത്- സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗകേസുകളെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘നിയമവും സര്‍ക്കാരും ഭരണഘടനാനുസൃതമായ നടപടി ഉടന്‍ സ്വീകരിക്കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്. ഇരയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഒരു സ്ത്രീയെന്ന നിലയില്‍ അപേക്ഷിക്കാനുള്ളത്’-രാഹുല്‍ ഗാന്ധിയുടെമാര്‍ച്ചിനെ വിമര്‍ശിച്ച് സ്മൃതി ഇറാനി പറഞ്ഞു.

ഉന്നോവ കത്‌വ പീഡനങ്ങളില്‍ ബി.ജെ.പി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ ഗായത്രി പ്രജാപതിയെ യു.പിയില്‍ പിന്തുണച്ചവരാണ് ഇന്ന് രംഗത്തു വന്നിരിക്കുന്നതെന്നും അവര്‍ പരിഹസിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.